Site iconSite icon Janayugom Online

സിപിഐ സംഘം വിയറ്റ്‌നാമില്‍

CPICPI

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിലുള്ള സംഘം വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിവി) നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സിപിവി എക്സിക്യൂട്ടീവ് സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ ലൗങ് കൗങ് അടക്കമുള്ള നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങളും സാര്‍വദേശീയ വിഷയങ്ങളും ചര്‍ച്ചയായി.

ഡി രാജയ്ക്ക് പുറമേ ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗം ചഢ വെങ്കിട്ട റെഡ്ഡി, എൻഎഫ്ഐഡബ്ല്യു തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം കണ്ണകി, സി കെ ആശ എംഎല്‍എ എന്നിവരാണ് സിപിഐ സംഘത്തിലുള്ളത്. 31വരെ സംഘം വിയറ്റ്നാമിലുണ്ടാകും. 

Exit mobile version