Site iconSite icon Janayugom Online

സിപിഐ — ജെവിപി ബന്ധം ശക്തിപ്പെടുത്തും

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ശ്രീലങ്കൻ ഭരണ കക്ഷിയായ ജനത വിമുക്തി പെരമുന (ജെവിപി) യും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇരുപാർട്ടികളും തീരുമാനിച്ചു. ജെവിപി ജനറൽ സെക്രട്ടറി ടിൽവിൻ സിൽവയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 

കൊളംബോയിൽ നടന്ന ജെവിപിയുടെ മേയ് ദിനറാലിയെ അഭിവാദ്യം ചെയ്യാനെത്തിയതായിരുന്നു ബിനോയ് വിശ്വം. ലോകത്താകെ സാമ്രാജ്യശക്തികളുടെ കടന്നാക്രമണങ്ങൾ ശക്തമായിരിക്കെ തൊഴിലാളിവർഗ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും പങ്കുവച്ചു. പുതിയ ലോക സാഹചര്യങ്ങളിൽ ഇന്ത്യൻ ജനതയും ശ്രീലങ്കൻ ജനതയും തമ്മിലുള്ള ബന്ധത്തിന് അതീവ പ്രാധാന്യം ഉണ്ടെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ചണ്ഡീഗഢിൽ നടക്കുന്ന 25-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള സിപിഐയുടെ ക്ഷണം ജെവിപി നേതൃത്വം സ്വീകരിച്ചു. 

Exit mobile version