സിപിഐ നേതാവ് സി.എ കുര്യന്‍ അനുസ്മരണ ദിനാചരണം പുറ്റടിയില്‍ നടന്നു. സി.കെ കൃഷ്ണന്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന രൂപികരണ കാലത്ത് ദേവികുളം മേഖലയിലെ തെയില തോട്ടം ഉടമകള്‍ തൊഴിലാളികളെ കൊണ്ട് അടിമകളെ പോലെയാണ് തൊഴില്‍ ചെയ്യിച്ചിരുന്നത്. മേഖലയില്‍ സി.എ കുര്യന്‍ എത്തിയതോടെ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ഒത്തുരമയോടെ കൊണ്ടുപോകുന്നതിനും കഴിഞ്ഞു. അതിനാല്‍ തന്നെ ജനകീയനായി മാറിയ കുര്യന്‍ പീരുമേട്ടില്‍ നിന്നും വിജയിക്കുകയും ഡെപ്യുട്ടി സ്പീക്കര്‍ പദവി വരെ അലങ്കരിക്കുകയും ചെയ്തു. സി.എ കുര്യന്റെ നഷ്ടം പാര്‍ട്ടിക്കും എഐടിയൂസിക്കും തീര്‍ത്താ തീരാത്ത കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സി.കെ കൃഷ്ണന്‍കുട്ടി അനുസ്മരിച്ചു. പുറ്റടി ലോക്കല്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടന്ന അനുസ്മരണ ദിനാചരണത്തില്‍ എ. ശശികുമാര്‍. എം.എസ് വിനോദന്‍. സന്തോഷ് തോമസ്. ഡി ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: CPI leader CA Kurien’s memorial service was held in Puttaparthi
You may like this video also