സിപിഐ നേതൃയോഗങ്ങള്‍ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ ആരംഭിച്ചു. ദേശീയ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ രാമകൃഷ്ണ പാണ്ഡെ അധ്യക്ഷനായി. ദേശീയ‑സാര്‍വദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളെയും അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെയും സംബന്ധിച്ച് ജനറല്‍ സെക്രട്ടറി ഡി രാജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് ദേശീയ കൗണ്‍സില്‍ യോഗം ആരംഭിച്ചു. മൂന്നുദിവസം നീണ്ടു നില്ക്കുന്ന ദേശീയ കൗണ്‍സില്‍ യോഗം 14 ന് സമാപിക്കും. ഒക്ടോബറില്‍ വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും.
English Summary; CPI leadership meetings began
You may like this video also