ചരിത്രഭൂമിയെ ചെങ്കടലാക്കി ആയിരങ്ങൾ അണിനിരന്ന ഉജ്ജ്വല റാലിയോടെ സി പി ഐ (എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന് കണ്ണൂരിൽ പരിസമാപ്തി. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നടന്ന പാർട്ടി കോൺഗ്രസ് വീക്ഷിക്കാൻ ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമായി പതിനായിരങ്ങളാണ് എത്തിയത്. പാർട്ടി കോൺഗ്രസ്സിന് സമാപനം കുറിച്ചു കൊണ്ട് പൊതു പ്രകടനം ഒഴിവാക്കിയിരുന്നുവെങ്കിലും വൈകീട്ട് നാലു മണിക്ക് മുൻപു തന്നെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലെ എ കെ ജി നഗർ നിറഞ്ഞു കവിഞ്ഞിരുന്നു. പാർട്ടി കോൺഗ്രസിൻ്റെ പ്രതിനിധി സമ്മേളനം നടന്ന ബർണശേരിയിലെ നായനാർ അക്കാദമി പരിസരത്തു നിന്നും ചുവപ്പ് വളണ്ടിയർ മാർച്ച് ആരംഭിച്ചു.
2500 ഓളം പുരുഷ‑വനിതാ വളണ്ടിയർമാരാണ് മാർച്ചിൽ അണിനിരന്നത്. വളണ്ടിയർ മാർച്ചിന് മുന്നിലായി മൂന്ന് തുറന്ന വാഹനങ്ങളിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ , പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൻ എന്നിവർ സഞ്ചരിച്ചു. വളണ്ടിയർമാർച്ചിന് പിറകിലായി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാർട്ടി കോൺഗ്രസ് പ്രതിനിധികളും പ്രകടനമായി സമ്മേളന നഗരിയിലെത്തി.
പൊതുസമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മണിക് സർകാർ , ബൃന്ദ കാരാട്ട്, മുഹമ്മദ്.സലീം എന്നിവർ സംസാരിച്ചു. പാർട്ടി നേതാക്കളായ പ്രകാശ് കാരാട്ട്, ബിമൽ ബസു, എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി തുടങ്ങിയവർ സംബന്ധിച്ചു.
English Summary:CPI (M) party congress concludes with Ujjala mass rally
You may also like this video