സിപിഐ (എം) പ്രവർത്തകനായ അശോകന്‍ വധക്കേസിൽ ആർ എസ് എസ് പ്രവർത്തകരായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.7, 10,12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയും. കേസിലെ 8 പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
ശംഭു, ശ്രീജിത്ത്, ഹരികുമാര്‍, ചന്ദ്രമോഹന്‍, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികള്‍. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013ലാണ് സിപിഐ(എം) പ്രവര്‍ത്തകനായ അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

