Site iconSite icon Janayugom Online

ബിഹാറില്‍ സിപിഐ മഹാറാലി: ‘ഇന്ത്യ’യുടെ ശക്തിപ്രകടനമാകും

ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ സംഘടിപ്പിക്കുന്ന മഹാറാലി അടുത്തമാസം രണ്ടിന് ബിഹാര്‍ തലസ്ഥാനമായ പട്നയില്‍ നടക്കും. പ്രതിപക്ഷസഖ്യമായ ഇന്ത്യയുടെ ശക്തിപ്രകടനമാവും പട്നയില്‍ നടക്കുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡെ പറഞ്ഞു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി നിതിഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, പിസിസി അധ്യക്ഷന്‍ അഖിലേഷ് സിങ്, സിപിഐ (എം), സിപിഐ(എംഎല്‍) നേതാക്കളടക്കം പ്രതിപക്ഷ നിരയിലെ മുഴുവന്‍ പേരും റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള പ്രതിപക്ഷശ്രമത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാമെന്ന് മഹാസഖ്യത്തിലെ നേതാക്കള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: CPI Mahar­al­li in Bihar: ‘India’ will be a show of strength

You may also like this video

Exit mobile version