ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി സിപിഐ സംഘിപ്പിക്കുന്ന മഹാറാലി ഇന്ന്. രാവിലെ 11ന് ജനശക്തിഭവന് സമീപം മിലാന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന പ്രകടനത്തിന് ശേഷം ചേരുന്ന പൊതുസമ്മേളനം ഇന്ത്യ സഖ്യകക്ഷി നേതാക്കളുടെ സംഗമ വേദി കൂടിയായി മാറും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജീത് കൗര്‍, രാമകൃഷ്ണ പാണ്ഡ, ഇന്ത്യ സഖ്യത്തിലെ വിവിധ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും.
ബികെഎംയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കൂടിയാണ് റാലി നടത്തുന്നത്. നാളെ രാവിലെ മുതലാണ് പ്രതിനിധി സമ്മേളനം. ദേശീയ വൈസ് പ്രസിഡന്റ് കെ ഇ ഇസ്മായില്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 500ലധികം പ്രതിനിധികള്‍ പങ്കെടുക്കും.
English Summary: CPI Maharalli today
You may also like this video