Site icon Janayugom Online

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും

സിപിഐ മലപ്പുറം ജില്ലാ സമ്മേളനം 17, 18, 19 തീയതികളില്‍ മഞ്ചേരിയിൽ നടക്കും. നാളെ വൈകിട്ട് പാതക‑കൊടിമര- ബാനർ‑സ്‌മൃതി ജാഥകൾ മഞ്ചേരിയിലെ ആളൂർ പ്രഭാകരൻ നഗറിൽ സംഗമിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും സാംസ്കാരിക സദസും സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയലാർ ശരത്ചന്ദ്ര വർമ്മ, ചേർത്തല ജയൻ എന്നിവർ പങ്കെടുക്കും. ഞായറാഴ്ച ടി കെ സുന്ദരൻമാസ്റ്റർ നഗറിൽ (മഞ്ചേരി ഹിൽട്ടൻ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ പന്ന്യൻ രവിന്ദ്രൻ, കെ ഇ ഇസ്മയിൽ, അഡ്വ. കെ പ്രകാശ്ബാബു, സത്യൻ മൊകേരി, സി എൻ ജയദേവൻ, വി ചാമുണ്ണി, പി പി സുനീർ മന്ത്രിമാരായ അഡ്വ. കെ രാജൻ, ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും.

തിങ്കളാഴ്ച സമ്മേളനത്തിന് സമാപനമാകും. ഫാസിസ്റ്റ് കാലത്തെ രാഷ്ട്രീയം, കലാസാഹിത്യം, മാധ്യമ- സാംസ്കാരിക പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ഇന്നലെ നടന്ന സെമിനാര്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍, ദൂരദര്‍ശന്‍ മുന്‍ ന്യൂസ് പ്രൊഡ്യൂസര്‍ ബൈജു ചന്ദ്രന്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷനായി. കഴി‍ഞ്ഞ മാസം 28 മുതൽ സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ അനുബന്ധ പരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിരുന്നു.

Eng­lish sum­ma­ry; CPI Malap­pu­ram dis­trict con­fer­ence will begin tomorrow

You may also like this video;

Exit mobile version