സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള കാല്‍നട പ്രചരണ ജാഥകള്‍ക്ക് ആവേശോജ്വല പരിസമാപ്തി. രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് സംസ്ഥാനമെങ്ങും ലോക്കല്‍തലങ്ങളില്‍ ജാഥകള്‍ നടന്നത്. ബിജെപി ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി 14 ജില്ലകളിലും ഈമാസം 10ന് പ്രയാണം തുടങ്ങിയ പ്രചരണജാഥകളില്‍ 95 ശതമാനത്തിലേറെയും പൂര്‍ത്തിയായി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ വിശദീകരിച്ചും മുന്നേറിയ ജാഥകള്‍ക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
ഓരോ ജാഥകളിലുമുണ്ടായ വലിയ ജനപങ്കാളിത്തം സിപിഐയുടെയും പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെയും വര്‍ധിച്ച പ്രസക്തിയുടെ നേര്‍സാക്ഷ്യമായി മാറി. തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 113 കാല്‍നടജാഥകളാണ് നടന്നത്. 27ന് നടക്കുന്ന മൂന്ന് ജാഥകളോടെ ജില്ലയിലെ ജാഥകള്‍ക്ക് സമാപനമാകും. 100 പേര്‍ മുതല്‍ 450 പേര്‍ വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ നടന്ന കാല്‍നടജാഥകളില്‍ അംഗങ്ങളായത്. വിവിധ പ്രദേശങ്ങളില്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ ആവേശത്തോടെ കാല്‍നടജാഥകളില്‍ പങ്കാളികളായി. സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പാര്‍ട്ടി അംഗങ്ങളില്‍ 90 ശതമാനത്തിലധികം പേരും ജാഥയില്‍ പങ്കാളികളായെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.
കൊല്ലം ജില്ലയില്‍ പാര്‍ട്ടി ഒന്നാകെ ഉണര്‍ന്നെഴുന്നേറ്റ പ്രതീതിയാണ് രാഷ്ട്രീയ പ്രക്ഷോഭജാഥകളിലുടനീളം ദര്‍ശിച്ചത്. ജില്ലയിലെ 161 ലോക്കല്‍കമ്മിറ്റികളിലായി 1500ലധികം സ്വീകരണയോഗങ്ങള്‍ നടന്നു. 80 മുതല്‍ 300 വരെ അംഗങ്ങള്‍ ജാഥയിലുണ്ടാരുന്നു. 50 ശതമാനം വരെഅംഗങ്ങള്‍ വനിതകളായിരുന്നു. മത്സ്യത്തൊഴിലാളികള്‍, ചെറുകിട കൃഷിക്കാര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ബാലവേദി പ്രവര്‍ത്തകര്‍, വനിതകള്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും ജാഥയെ എതിരേല്‍ക്കാന്‍ എത്തിയിരുന്നു. കടയ്ക്കല്‍ ജാഥയില്‍ ആറാംക്ലാസുകാരി ഉത്രജയും 92കാരനായ ലക്ഷ്മണനും സ്ഥാനംപിടിച്ചു. പത്തനംതിട്ട ജില്ലയില്‍ കാല്‍നടപ്രചരണ ജാഥകള്‍ മിക്കവാറും പൂര്‍ത്തിയായി. ഓമല്ലൂര്‍, ആറന്മുള, ഓതറ, ഇരവിപേരൂര്‍, തുലാപ്പളളി, റാന്നി എന്നീ ലോക്കല്‍കമ്മറ്റികളുടെ ജാഥകളാണ് നടക്കുവാനുളളത്. ഗ്രാമാന്തരങ്ങളില്‍ ജാഥകള്‍ക്ക് ആവേശോജ്വല സ്വീകരണങ്ങളാണ് ലഭിച്ചത്.
English Summary: cpi march
You may also like this video