Site iconSite icon Janayugom Online

മലബാറില്‍ മഹാേത്സവമായി കാല്‍നടജാഥകള്‍

ബിജെപി ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ജാഥകള്‍ക്ക് വിപ്ലവവീര്യമുറങ്ങുന്ന ഉത്തരകേരളത്തില്‍ ഗംഭീര മുന്നേറ്റം. നിപ ഭീതിയില്‍ പൊതുപരിപാടികള്‍ മാറ്റിയതിനാല്‍ കോഴിക്കോട് ജില്ലയിലെ കാല്‍നടജാഥകള്‍ നടന്നില്ല. വയനാട് ജില്ലയില്‍ 25 ലോക്കലുകളില്‍ 20 എണ്ണത്തിലെ ജാഥകള്‍ പൂര്‍ത്തിയായി. കാസർകോട് ജില്ലയിൽ ആറ് മണ്ഡലം കമ്മറ്റികൾക്ക് കീഴിൽ 36 ജാഥകളാണ് നടന്നത്. കണ്ണൂർ ജില്ലയിലെ 72 പദയാത്രകളില്‍ ഭൂരിഭാഗവും പൂർത്തിയായി.

എല്ലാ പാർട്ടി പ്രവർത്തകരും ഘടകങ്ങളും ക്യാമ്പയിന്‍ ഏറ്റെടുത്തു. യുവജനങ്ങളും സ്ത്രീകളുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. മലപ്പുറത്ത് സിപിഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രാദേശിക കാൽനട ജാഥക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിലും നിരവധി സ്വീകരണ കേന്ദ്രങ്ങളിലൂടെ ഉൾനാടുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ജാഥക്ക് സാധിച്ചു. സ്ത്രീകളടക്കം നിരവധിപേരാണ് ജാഥയിൽ പങ്കാളിയായത്. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 എൽസികളിലെ കാൽനട ജാഥകള്‍ പൂർത്തിയായി. 15 ലോക്കൽ കമ്മിറ്റികളിലെ ജാഥകള്‍ ഈ ആഴ്ച നടക്കുമെന്ന് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അറിയിച്ചു.

Eng­lish Sum­ma­ry: cpi march
You may also like this video

Exit mobile version