കേന്ദ്ര അവഗണയ്ക്കെതിരെ 17 ന് കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തുവാൻ സി പി ഐ ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 15,16 തീയതികളിൽ മണ്ഡലം കമ്മറ്റികൾ പ്രചരണ ജാഥ സംഘടിപ്പിക്കും.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ചന്ദ്രനുണ്ണിത്താൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, ദീപ്തി അജയകുമാർ, കെ എസ് രവി, ജോയിക്കുട്ടി ജോസ്, വി മോഹൻദാസ്, പി ജ്യോതിസ്, കെ കെ സിദ്ധാർത്ഥൻ, എൻ എസ് ശിവപ്രസാദ് എന്നിവർ സംസാരിച്ചു.