സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണജാഥകള്‍ സംസ്ഥാനത്തെങ്ങും വന്‍ ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉന്നയിച്ചാണ് ലോക്കല്‍ തലത്തില്‍ പ്രചരണ ജാഥകള്‍ നടന്നുവരുന്നത്. വിഭജന രാഷ്ട്രീയത്തിനും വംശീയ വിദ്വേഷത്തിനും കുടപിടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്താകെ ശക്തിപ്പെട്ടുവരുന്ന പ്രതിഷേധങ്ങളെയും പ്രതിപക്ഷത്തെയും ഭയപ്പെടുന്ന സംഘ്പരിവാറിന്റെ വ്യാജപ്രചരണങ്ങള്‍ ജാഥയില്‍ തുറന്നുകാട്ടുന്നു. വിലകുറഞ്ഞ വിവാദങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങള്‍ വഴിതിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങളില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് ജാഥ മുന്നോട്ടുവയ്ക്കുന്നത്.
ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ; ജനപങ്കാളിത്തത്തോടെ പ്രചരണജാഥകള്‍

