ആലപ്പുഴ മെഡിക്കല്‍ കോളജിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ബഹുജന ശൃംഖല സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിന്മേൽ നടന്ന അന്വേഷണങ്ങളുടെ റിപ്പോർട്ടും അതിന്മേൽ സ്വീകരിച്ച നടപടികളും പ്രസിദ്ധീകരിക്കുക, പരാതികൾ വര്‍ധിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് സർക്കാർ ഫലപ്രദമായി ഇടപെടുക, അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുക, ഐസിയു ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ഒ പി കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അധ്യക്ഷനായിരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, വി മോഹൻദാസ്, ഡി സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary:CPI mass network for protection of Alappuzha Medical College
You may also like this video