മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ഹിമായത്ത് നഗറിലെ മഖ്ദൂം ഭവനില്‍ നടക്കുന്ന യോഗം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബ ശിവറാവു, നിഷ സിദ്ദു എന്നിവരടങ്ങിയ പ്രസീഡിയമാണ് നിയന്ത്രിക്കുന്നത്.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് യോഗം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി ഡി രാജ രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
English Summary:CPI National Council meeting started
You may also like this video