Site iconSite icon Janayugom Online

സിപിഐ ദേശീയ കൗൺസിൽ തിരുവനന്തപുരത്ത് തുടങ്ങി

സിപിഐ ദേശീയ കൗൺസിൽ യോഗം തിരുവനന്തപുരം എംഎൻ സ്മാരകത്തിൽ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ ദാരുണാന്ത്യത്തിലും ദുഃഖം രേഖപ്പെടുത്തി. സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡീഗഢിൽ നടക്കുന്ന ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖ യോഗത്തില്‍ ചർച്ച ചെയ്യും. കൂടാതെ ഇക്കാലയളവിൽ നടന്നുവരുന്ന സംസ്ഥാന സമ്മേളനങ്ങൾ വിലയിരുത്തപ്പെടും. ഇരുപത്തി മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി നൂറ്റി പതിനാല് കൗൺസിൽ അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗം നാളെ സമാപിക്കും. 

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് മ്യൂസിയം ജങ്ഷനിലുള്ള സി അച്യുതമേനോൻ പ്രതിമയിൽ ജനറൽ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം, ഡോ. കെ നാരായണ, പല്ലബ് സെൻഗുപ്ത, അമർജിത് കൗർ, ഡോ. ഗിരീഷ് ശർമ്മ, ആനി രാജ, രാമകൃഷ്ണ പാണ്ഡ, നാഗേന്ദ്രനാഥ് ഓഝ, ഡോ. ബാല്‍ചന്ദ്ര കാംഗോ എന്നിവരും ദേശീയ കൗൺസിൽ അംഗങ്ങളും പുഷ്പാർച്ചന നടത്തി. 

Exit mobile version