വിജയവാഡയില്‍ ഒക്ടോബര്‍ 14–18 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ തുടക്കം. അസീസ് പാഷയുടെ അധ്യക്ഷതയിലാണ് യോഗം.
പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കേണ്ട രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കേരളത്തില്‍ നിന്നും പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം എംപി, കെ ഇ ഇസ്മായില്‍ എന്നിവരാണ് പങ്കെടുക്കുന്നത്. 15,16,17 തീയതികളിലായി ദേശീയ കൗണ്‍സില്‍ യോഗം ചേരും.
English Summary: CPI National Executive Meeting
You may like this video also