സിപിഐ ദേശീയ നേതൃയോഗങ്ങള്‍ നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ നടക്കും. നാളെ ദേശീയ എക്സിക്യൂട്ടീവ് യോഗവും 24, 25 തീയതികളിലായി ദേശീയ കൗണ്‍സില്‍ യോഗവും നടക്കും. വർഷങ്ങള്‍ക്ക് ശേഷമാണ് പാർട്ടിയുടെ ദേശീയ കൗൺസിൽ കേരളത്തിൽ ചേരുന്നത്. ദേശീയ കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച്, പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 24ന് വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും.
സിപിഐ ദേശീയ നേതൃയോഗങ്ങള്‍ നാളെ മുതല്‍

