കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും വർഗ്ഗീയതക്കെതിരെയും ബിജെപിയെ പുറത്താക്കു ഇന്ത്യയെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥമുള്ള പ്രാദേശിക പദയാത്രകൾക്ക് ജില്ലയിൽ ആവേശകരമായ തുടക്കം. പദയാത്രകൾ 20 വരെ ജില്ലയിൽ നടക്കും. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ക്യാപ്ടൻമാരാകുന്ന 76 പ്രാദേശിക പദയാത്രകളാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. ജില്ലാ — മണ്ഡലം — ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ ഓരോ ജാഥയിലും അണിനിരക്കുന്നു.
പത്തനംതിട്ട ലോക്കൽ കമ്മറ്റിയുടെ കാൽനട പ്രചരണ ജാഥ കൊടുന്തറ ജംഗ്ഷനിൽ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി മുണ്ടു കോട്ടക്കൽ സുരേന്ദ്രൻ ജാഥാ ക്യാപ്റ്റനും ശുഭ കുമാർ വൈസ് ക്യാപ്റ്റനും സി സി ഗോപാലകൃഷണൻ ഡയറക്ടറുമാണ്. കുമ്പഴയിൽ സമാപന സമ്മേളനം ജില്ലാ എക്സി അംഗം അടൂർ സേതു ഉത്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ബി ഹരിദാസ്, ജില്ലാ കമ്മറ്റിയംഗം സുഹാസ് എം ഹനീഫ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ ജയകുമാർ, സുമേഷ് ബാബു, സുരേഷ് ബാബു എന്നിവർ നേതൃത്വം നല്കി. ആനിക്കാട് ലോക്കൽ കമ്മറ്റി നടത്തിയ കാൽനട ജാഥ ജില്ലാ കമ്മറ്റിയംഗം ഡെയ്സി വർഗീസ് ജാഥ ക്യാപ്റ്റൻ എ ജെ മത്തായിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബാബുപാലക്കൽ. എഐടിയുസി മണ്ഡലം സെക്രട്ടറി പി ജി ഹരികുമാർ, ബിജുപുറത്തുടൻ, സാബുമാത്യു എന്നിവർ പ്രസംഗിച്ചു. വൈസ് ക്യാപ്റ്റൻ കെ എം ജോസഫ്, മാനേജർ സി കെ പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി. രാവിലെ പത്തിന് ഹനുമാൻകുന്നിൽ നിന്ന് ആരംഭിച്ച ജാഥ വൈകുന്നേരം ആറിന് നൂറോമാവിൽ സമാപിച്ചു. സമാപനസമ്മേളനം ജില്ലാ കമ്മറ്റിയംഗം പി ടി ഷിനു ഉദ്ഘാടനം ചെയ്തു.
സിപിഐ കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റിയുടെ ജാഥ 14ന് രാവിലെ പത്തിന് പാടിമണ്ണിൽ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് ചുങ്കപ്പാറയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി പി പി സോമൻ ക്യാപ്റ്റനും, ഉഷ ശ്രീകുമാർ, കെ ആർ കരുണാകരൻ എനിവർ വൈസ് ക്യാപ്റ്റന്മാരും നവാസ് ഖാൻ ഡയറക്ടറുമാണ്.
English Summary:CPI padayatras get off to an exciting start in the district
You may also like this video