Site iconSite icon Janayugom Online

സിപിഐ പൊതു പരിപാടികള്‍ മാറ്റിവച്ചു

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കാന്‍ സിപിഐ നിര്‍ദേശിച്ചു. മണ്ഡലം, ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായി നടത്തണം. അവയോട് അനുബന്ധിച്ച് പ്ലാന്‍ ചെയ്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശം നല്‍കി.
ഭീകരവാദ ശക്തികള്‍ക്ക് ഇന്ത്യന്‍ ജനത ഒരിക്കലും മാപ്പ് നല്‍കില്ല. രാജ്യം ഒരേ മനസോടെ അണിനിരക്കേണ്ട സാഹചര്യത്തില്‍ മതവിദ്വേഷം പരത്തി ജനകീയ ഐക്യം ദുര്‍ബലമാക്കാനുള്ള ഏതൊരു നീക്കവും രാജ്യതാല്പര്യത്തിന് എതിരാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇരുപത്തിയഞ്ചാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായ സമ്മേളനങ്ങളെ രാജ്യതാല്പര്യവും ജനകീയ ഐക്യവും ഊട്ടിയുറപ്പിക്കാനുള്ള സന്ദര്‍ഭമായിട്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version