രാജ്യത്തെ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി സിപിഐ പ്രചരണ ജാഥകള്‍ പര്യടനം തുടരുന്നു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണ ജാഥകള്‍ സെപ്റ്റംബര്‍ 10നാണ് ആരംഭിച്ചത്. 24 വരെ വിവിധ ലോക്കല്‍ ജാഥകള്‍ തീരുമാനിച്ചിട്ടുണ്ട്.
ബിജെപി ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി നൂറുകണക്കിന് ജാഥകള്‍ ഇതിനകം പര്യടനം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ വിശദീകരിച്ചുമാണ് ജാഥകള്‍ പര്യടനം നടത്തുന്നത്.
English Summary: CPI propaganda marches continue to tour
You may also like this video