ബിജെപി ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യവുമായി സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രചരണ ജാഥകള്‍ തുടരുന്നു. ലോക്കല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ജാഥകള്‍ വന്‍ ജനമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നൂറുകണക്കിന് ജാഥകള്‍ ഇതിനകം പര്യടനം പൂര്‍ത്തിയാക്കി. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന — ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ജാഥകള്‍.