Site iconSite icon Janayugom Online

സിപിഐ പ്രതിഷേധിച്ചു

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യദിവസം പ്രതിപക്ഷാംഗങ്ങള്‍ക്ക് സംസാരിക്കുവാന്‍ അവസരം നല്‍കാതെ നടപടികള്‍ അവസാനിപ്പിച്ചതില്‍ പ്രതിഷേധം. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന പേരിലുള്ള സമ്മേളനത്തില്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍ക്ക് സംസാരിക്കുന്നതിന് ആവശ്യാനുസരണം സമയം അനുവദിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് പരിമിതമായ സമയം മാത്രമേ നല്‍കിയുള്ളൂ.
സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വത്തെ സംസാരിക്കുന്നതിന് ക്ഷണിച്ചുവെങ്കിലും അദ്ദേഹം എഴുന്നേല്‍ക്കുന്നതിനിടെ 5.58 ന് സഭ നിർത്തുകയും ചെയ്തു. രാജ്യസഭയിൽ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണ് രാജ്യസഭാ അധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

Eng­lish Sum­ma­ry: CPI protested

You may also like this video

Exit mobile version