Site icon Janayugom Online

ഛത്തീസ്ഗഡിലെ പദയാത്ര അനുമതി നിഷേധിച്ചതില്‍ സിപിഐ പ്രതിഷേധിച്ചു

ഛത്തീസ്ഗഡില്‍ സിപിഐ നടത്താന്‍ തീരുമാനിച്ച പദയാത്രക്ക് അനുമതി നിഷേധിച്ച നടപടിയില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം മനീഷ് കുഞ്ജാമിന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തുന്നതിനാണ് തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പദയാത്ര നടത്തുമ്പോള്‍ സിപിഐയുടെ പദയാത്രയ്ക്ക് അനുമതി നല്കാത്ത സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനയ്ക്ക് നിരക്കാത്തതുമാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ജനാധിപത്യ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് പിരോഗതിയുടെയും വികസനത്തിന്റെയും താല്പര്യങ്ങള്‍ക്കു നിരക്കാത്ത ഇതര പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നും നടപടി പിന്‍വലിച്ച് പദയാത്ര നടത്തുന്നതിന് അനുമതി നല്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: CPI protested
You may also like this video

Exit mobile version