ബികെഎംയു ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് മിലാന്‍ മൈതാനിയില്‍ സംഘടിപ്പിച്ച സിപിഐ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ. റാലിയില്‍ പങ്കെടുക്കുന്നതിന് ദിവസങ്ങൾക്കു മുമ്പ് തന്നെ പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് എത്തിയിരുന്നു. രാവിലെ 11ന് ജനശക്തി ഭവൻ പരിസരത്തുനിന്ന് പ്രകടനമായാണ് ആയിരങ്ങള്‍ മിലാൻ മൈതാനത്തേക്ക് പ്രവേശിച്ചത്. പൊതുസമ്മേളനം ഇന്ത്യാ സഖ്യകക്ഷികളുടെ സംഗമ വേദി കൂടിയായി മാറി.
ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് സിപിഐ റാലി സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മന്ത്രി വിജയ് ബാബു, സിപിഐ(എം) സംസ്ഥാന സെക്രട്ടറി ലലന്‍ ചൗധരി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൃപാനാഥ് പഠക്, മിനാ തിവാരി (സിപിഐഎംഎല്‍), ഉമേഷ് യാദവ് (ജെഡിയു), സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജീത് കൗര്‍, രാമകൃഷ്ണ പാണ്ഡ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മഞ്ജി ഭോല നഗറില്‍ (പബ്ലിക് ലൈബ്രറി ഹാള്‍) ബികെഎംയു പ്രതിനിധി സമ്മേളനം ഡി രാജ ഉദ്ഘാടനം ചെയ്തു. പി പെരിയസ്വാമി അധ്യക്ഷനായി.
English Summary: CPI rally in Patna
You may also like this video