Site iconSite icon Janayugom Online

സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ പ്രകാശനം ചെയ്തു

സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ നടക്കുന്ന സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ പ്രകാശനം ചെയ്തു. പഞ്ചാബിന്റെ രക്തസാക്ഷി സ്മരണകളും കാര്‍ഷിക പാരമ്പര്യവും അടയാളപ്പെടുത്തിയ ലോഗോ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമര്‍ജീത് കൗറാണ് പുറത്തിറക്കിയത്. ജനറല്‍ സെക്രട്ടറി ഡി രാജ, ദേശീയ എക്സിക്യൂട്ടീവ് അംഗം ഗുല്‍സാര്‍ ഗോറിയ തുടങ്ങിയവര്‍ പങ്കെടുത്തു. 

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 800ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
മുന്‍ ഗോവ ഡിജിപിയും പഞ്ചാബ് ട്രിബ്യൂണ്‍ പത്രാധിപരുമായിരുന്ന സ്വരാജ് ബീര്‍ സിങ്ങാണ് സംഘാടകസമിതി ചെയര്‍മാന്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബന്ത് സിങ് ബ്രാര്‍ ജനറല്‍ സെക്രട്ടറിയും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘാടക സമിതി യോഗം വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

Exit mobile version