Site icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; സാംസ്കാരിക സമ്മേളനം ഇന്ന്

സിപിഐ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഇന്ന് ഗാന്ധിപാർക്കിൽ പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ആലങ്കോട് ലീലാകൃഷ്ണൻ, പി കെ ഗോപി, ജോർജ് ഓണക്കൂർ, വിനയൻ, പിരപ്പൻകോട് മുരളി, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ഡോ. വള്ളിക്കാവ് മോഹൻദാസ് എന്നിവർ പങ്കെടുക്കും. വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷനാകുന്ന യോഗത്തിൽ ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതം പറയും.

സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച കലാ-സാഹിത്യ മത്സര വിജയികൾക്കുള്ള മൊമന്റോയും സർട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്യും. പ്രശസ്ത ചലച്ചിത്ര‑ടിവി താരം എൻ കെ കിഷോറും സംഘവും അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും നടക്കും.

Eng­lish Sum­ma­ry: cpi state conference
You may also like this video

Exit mobile version