Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം: ശതാബ്ദി ആഘോഷ സമ്മേളനം ഇന്ന്

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആ­ഘോഷ സമ്മേളനം പി കൃഷ്ണപിള്ള ദിനമായ ഇന്ന് പകല്‍ നാലുമണിക്ക് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നടക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായിരിക്കും. സ്വാഗത സംഘം ജനറല്‍ കൺവീനർ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എസ് സോളമൻ, ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ എന്നിവർ സംസാരിക്കും. 

Exit mobile version