Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം

സിപിഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥയ്ക്ക് കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ആവേശകരമായ സ്വീകരണം. ജാഥ ഇന്ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നടന്ന സ്വീകരണ പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ എം അനിൽ കുമാർ അധ്യക്ഷനായി. ജില്ലാ കൗൺസിലംഗം പി അജയകുമാർ സ്വാഗതം പറഞ്ഞു. തലശേരി പുതിയ ബസ് സ്റ്റാന്റിലെ പരിപാടിയിൽ ജില്ലാ കൗൺസിലംഗം എ പ്രദീപൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അഡ്വ എം എസ് നിഷാദ് സ്വാഗതം പറഞ്ഞു.

കോഴിക്കോട് ജില്ലാതിർത്തിയായ നാദാപുരം മണ്ഡലത്തിലെ പെരിങ്ങത്തൂർ പാലത്തിലൂടെ പ്രവേശിച്ച ജാഥയെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ വിജയൻ എംഎൽഎ, കെ കെ ബാലന്‍ മാസ്റ്റര്‍, ടി കെ രാജൻ, ജില്ലാ സെക്രട്ടറി പി ഗവാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കുറ്റ്യാടിയിൽ നടന്ന സ്വീകരണത്തില്‍ സ്വാഗതസംഘം ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. നടുവണ്ണൂരിൽ നൽകിയ സ്വീകരണ ചടങ്ങിൽ ടി എം ശശി അധ്യക്ഷത വഹിച്ചു. പി ആദർശ് സ്വാഗതം പറഞ്ഞു. കോഴിക്കോട് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ പി കെ നാസർ അധ്യക്ഷത വഹിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റൻ കെ പി രാജേന്ദ്രൻ, വൈസ് ക്യാപ്റ്റൻ ദീപ്തി അജയകുമാർ, ഡയറക്ടർ ഗോവിന്ദൻ പള്ളിക്കാപ്പിൽ, അംഗങ്ങളായ അജിത് കൊളാടി, സി പി ഷൈജൻ, ഇ എം സതീശൻ, പി കബീർ, മുൻ എംഎൽഎ എം കുമാരൻ എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 10ന് മലപ്പുറം, മൂന്നിന് പാലക്കാട് ജില്ലയിലെ ഷൊർണൂർ, നാല് മണിക്ക് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, 5.30ന് തൃശൂർ, നാളെ രാവിലെ 10ന് അങ്കമാലി, 11ന് വൈറ്റില, 12 മണിക്ക് അരൂർ, മൂന്ന് മണിക്ക് ചേർത്തല എന്നിവിടങ്ങളിലും സ്വീകരണം നൽകും. തുടർന്ന് സമ്മേളന നഗരിയിൽ എത്തിച്ചേരും.

Exit mobile version