സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാക ജാഥയ്ക്ക് മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഉജ്ജ്വല സ്വീകരണം. രാവിലെ മലപ്പുറം കുന്നുമ്മല്‍ കെഎസ്ആര്‍ടിസി പരിസരത്ത് സ്വീകരണ യോഗം സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പാലക്കാട് കുളപ്പുള്ളിയിൽ ജില്ലാ സെക്രട്ടറി സുമലതാ മോഹൻദാസ്, കെ പി സുരേഷ് രാജ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഷൊര്‍ണൂരിലെ സ്വീകരണത്തിന് ശേഷം വടക്കാഞ്ചേരി ചെറുത്തുരുത്തിയിൽ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്റെ നേതൃത്വത്തില്‍ ജാഥയെ തൃശൂർ ജില്ലയിലേക്ക് സ്വീകരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ വത്സരാജ്, വി എസ് സുനിൽ കുമാർ, ഷീല വിജയകുമാർ, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തൃശൂർ കോർപറേഷൻ പരിസരത്തെ ഇ എം എസ് സ്ക്വയറിൽ സ്വീകരണ പൊതുയോഗം നടന്നു. ആയിരക്കണക്കിന് റെഡ് വോളണ്ടിയർമാരുടെയും നൂറിൽപരം കാറുകളുടെയും അകമ്പടിയോടെയാണ് ജാഥ ജില്ലയിൽ പ്രയാണം നടത്തിയത്. സിപിഐ ദേശീയ കൗൺസിൽ അംഗം മന്ത്രി കെ രാജൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ, കൗൺസിൽ അംഗങ്ങളായ അഡ്വ. ടി ആർ രമേഷ‌്കുമാർ, പി ബാലചന്ദ്രൻ എംഎൽഎ, വി എസ് പ്രിൻസ്, ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. ജാഥ ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും.
ജാഥാ ക്യാപ്റ്റന്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ ദീപ്തി അജയകുമാര്‍, ഡയറക്ടര്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അംഗങ്ങളായ അജിത് കൊളാടി, സി പി ഷൈജന്‍, ഇ എം സതീശന്‍, പി കബീര്‍, എം കുമാരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

