Site iconSite icon Janayugom Online

ശ്രദ്ധേയമായി അധ്യാപക സംഘത്തിന്റെ സ്വാഗതഗാനം

വിപ്ലവ ഭൂമിയായ ആലപ്പുഴയുടെ കമ്മ്യൂണിസ്റ്റ് ചരിത്രം വിളിച്ചോതിയ അധ്യാപക ഗായക സംഘത്തിന്റെ സ്വാഗതഗാനം സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ആവേശം പകർന്നു. എകെഎസ്‌ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുളള ഗായക സംഘമാണ് ‘വികാരനിർഭരമായ ’ സ്വാഗതഗാനം ആലപിച്ചത്.
പ്രമുഖ ഗാനരചയിതാവ് ബി കെ ഹരിനാരായണൻ രചിച്ച് ബിജിബാൽ സംവിധാനം ചെയ്ത് വള്ളിക്കുന്നം അമൃത സ്കൂൾ അധ്യാപകനായ മനോജ് ഈണം പകർന്ന ഗാനമാണ് പ്രതിനിധി സമ്മേളന വേദിയെ വിപ്ലവഭൂമിയാക്കിയത്. കെപിഎസിയിലെ ഗായിക കൂടിയായ മായാലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഗായക സംഘത്തിൽ രാഖി സുരേഷ്, അശ്വതി വി ബി, മഞ്ജുഷ അലക്സ്, കെപിഎസി സോമലത, ജസ്റ്റിൻ ഫ്രാൻസിസ്, രാജൻ കെ, ഉണ്ണി ശിവരാജൻ, രവികുമാർ, വിഷ്ണു മാലു മേൽ, റോയ് തങ്കച്ചൻ, അരവിന്ദ് എന്നിവരുണ്ടായിരുന്നു. ഭരണിക്കാവിൽ നടന്ന സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അധ്യാപക സംഘടനയുടെ സ്വാഗതഗാനം ശ്രദ്ധേയമായതിനെ തുടർന്നാണ് സംസ്ഥാന സമ്മേളനത്തിൽ പാടാൻ സംഘാടക സമിതി ഈ സംഘത്തെ ക്ഷണിച്ചത്.

Exit mobile version