സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 100 കേന്ദ്രങ്ങളിൽ ജനകീയ പച്ചക്കറി കൃഷി ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം രാമങ്കരിയിൽ ആർ ഹേലി അവാർഡ് ജേതാവ് ജോസഫ് കോര നിർവഹിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വളവനാടും, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ പാതിരപ്പള്ളിയിലും എസ് സോളമൻ നൂറനാടും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ വടക്കനാര്യാടും, ഡി സുരേഷ് ബാബു പൂച്ചാക്കലും ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന സമ്മേളനം; നൂറ് കേന്ദ്രങ്ങളില്‍ ജനകീയ പച്ചക്കറി കൃഷി തുടങ്ങി

