സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള തൊഴിലാളി സെമിനാർ 10ന് പകൽ മൂന്ന് മണിക്ക് ആലപ്പുഴ ടി വി സ്മാരക ടൗൺ ഹാളിൽ നടക്കും. എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ സുബ്ബരായൻ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ മോഡറേറ്ററായിരിക്കും. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ വിഷയം അവതരിപ്പിക്കും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തും. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, ദേശീയ സെക്രട്ടറി ആർ പ്രസാദ്, പി വി സത്യനേശൻ, എ ശോഭ, വി മോഹൻദാസ്, ഡി പി മധു എന്നിവർ പ്രസംഗിക്കും.
ദളിത് അവകാശ സംരക്ഷണ സെമിനാർ 10ന് പകൽ മൂന്ന് മണിക്ക് മാവേലിക്കര പുന്നമൂട് ഗ്രേസ് കൺവെൻഷൻ സെന്ററിൽ നടക്കും.
ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മോഡറേറ്ററായിരിക്കും. പുന്നല ശ്രീകുമാർ, ഡോ. ടി എസ് ശ്യാംകുമാർ, എം എസ് അരുൺ കുമാർ എംഎൽഎ, മുൻ എംഎൽഎമാരായ എൻ രാജൻ, എം കുമാരൻ, ബികെഎംയു സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പള്ളികാപ്പിൽ, രാമചന്ദ്രൻ മുല്ലശ്ശേരി, എഐഡിആർഎം സംസ്ഥാന സെക്രട്ടറി മനോജ് ഇടമന, ജില്ലാ സെക്രട്ടറി സി എ അരുൺകുമാർ എന്നിവർ പ്രസംഗിക്കും.

