Site icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം: സെമിനാറുകള്‍ക്ക് ഇന്ന് തുടക്കം

സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക് ഇന്നു തുടക്കമാകും. വൈകിട്ട് അഞ്ചിന് നെയ്യാറ്റിൻകര അക്ഷയ ഗ്രൗണ്ടിൽ ‘നവോത്ഥാന കേരളം പിന്നിട്ട നാൾവഴികൾ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, പാര്‍ട്ടി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി ശശി എംഎൽഎ എന്നിവർ പങ്കെടുക്കും.

സെപ്റ്റംബർ 14ന് അയ്യന്‍കാളി ഹാളിൽ ‘ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തി­ൽ സംഘടിപ്പിക്കുന്ന സെമിനാർ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉ­ദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ്, മാധ്യമ പ്രവർത്തകൻ ഡോ. കെ അരുൺകുമാർ തുടങ്ങിയവർ പങ്കെടുക്കും. 16ന് ‘കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തില്‍ ആര്യനാടും 18ന് ‘പരമ്പരാഗത വ്യവസായ മേഖല: പ്രതിസന്ധികൾ, പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ ആറ്റിങ്ങലിലും സെമിനാറുകള്‍ നടക്കും. നിരവധി ഓൺലൈൻ സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

Eng­lish sum­ma­ry; CPI State Con­fer­ence: Sem­i­nars begin today

You may also like this video;

Exit mobile version