Site iconSite icon Janayugom Online

സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ പ്രഭാകരൻ അന്തരിച്ചു

സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി മലപ്പുറം ജില്ലാ സെക്രട്ടറിയുമായ കെ പ്രഭാകരൻ (59) അന്തരിച്ചു. വണ്ടൂർ അമ്പലപ്പടി തുള്ളിശ്ശേരി സ്വദേശിയാണ്. എൽഡിഎഫ് വയനാട് മണ്ഡലം സ്ഥാനാർത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന അദ്ദേഹത്തെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.

എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം, ഫാം വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, എൽഡിഎഫ് മണ്ഡലം കമ്മിറ്റി അംഗം, സിപിഐ മണ്ഡലം സെക്രട്ടറി, മുൻ വണ്ടൂർ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്രീജ. മക്കൾ: ഡോ. ശ്രീപ്രഭ, ശ്രീമണി (ഹോമിയോ വിദ്യാർത്ഥിനി, കോയമ്പത്തൂർ). മൃതദേഹം വീട്ടിലും സിപിഐ വണ്ടൂർ മണ്ഡലം കമ്മിറ്റി ഓഫീസായ കാനം സ്മാരകത്തിലും പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

Eng­lish Sum­ma­ry: CPI state coun­cil mem­ber K Prab­hakaran passed away
You may also like this video

Exit mobile version