Site iconSite icon Janayugom Online

ക്യൂബയിലെ വിദേശ ഇടപെടലുകൾ; സിപിഐ അപലപിച്ചു

ക്യൂബന്‍ ഭരണത്തെ അട്ടിമറിക്കുക ലക്ഷ്യംവച്ച് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ശക്തികള്‍ ഇടപെടുന്നതിനെ സിപിഐ അപലപിച്ചു.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ മാറ്റുന്നതിന് വര്‍ഷങ്ങളായി യുഎസ് അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവയ്ക്കായി നിരന്തരം പോരാടി വിജയിച്ച മഹാധീരന്മാരുടെ നാടാണ് ക്യൂബ. സോഷ്യലിസത്തെ അതിന്റേതായ അര്‍ത്ഥത്തില്‍ സ്വാംശീകരിച്ച് മുന്നോട്ടുപോകുന്ന ഒരു ജനതയും ഭരണവുമാണ് ക്യൂബയിലുള്ളത്. 

യുഎസിന്റെ മനുഷ്യത്വരഹിതമായ ഉപരോധത്തിന്റെ കെടുതികള്‍ ദീര്‍ഘകാലമായി അനുഭവിക്കുന്ന ജനതയാണ് ക്യൂബയിലേത്.എന്നാല്‍ ഇതിനെ മറികടന്ന് വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്രം , സാംസ്കാരികം, കായികം എന്നിങ്ങനെ എല്ലാ മേഖലകളിലും മുന്നേറാന്‍ ക്യൂബന്‍ ജനതയ്ക്കു കഴിഞ്ഞു.
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry : cpi state­ment on cuba

You may also like this video :

Exit mobile version