Site icon Janayugom Online

പെഗാസസ്: അന്വേഷണത്തെ സിപിഐ സ്വാഗതം ചെയ്തു

പെഗാസസ് ചാരനിരീക്ഷണത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു.
പരമോന്നത കോടതിയുടെ വിധി കേന്ദ്രസര്‍ക്കാരിന് കര്‍ശനമായ താക്കീതാണ് നല്‍കിയിരിക്കുന്നത്. രാജ്യസുരക്ഷയെന്ന വാദമുയര്‍ത്തി എപ്പോഴും ഒളിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണം. ഇസ്രയേലി സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് ജനങ്ങളെ നിരീക്ഷിച്ചോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോടതിയെ വെറും കാഴ്ചക്കാരനാക്കി മാറ്റാനുള്ള ഈ നീക്കത്തിനും വലിയ തിരിച്ചടിയാണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. 

ഭരണകൂട നിരീക്ഷണം ആളുകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹാനികരമായി ബാധിക്കുമെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണെന്ന് വിധി വിലയിരുത്തുന്നു. എല്ലാ പൗരന്മാരുടെയും സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്ന് തെളിയിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. 

Eng­lish Sum­ma­ry : cpi wel­comes pega­sus enquiry

You may also like this video :

Exit mobile version