ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് 100 വർഷം പിന്നിടുകയാണ്. ത്യാഗനിർഭരമായ പോരാട്ടങ്ങളുടെ ത്രസിപ്പിക്കുന്ന ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഉജ്വലമായ പങ്ക് വഹിച്ച പാർട്ടിയാണ് സിപിഐ. വർഗീയതയ്ക്കും വിഘടനവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ഇന്ത്യയുടെ ഐക്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ പാതയിലാണ് പാര്‍ട്ടി.
വാർഷികാഘോഷത്തിന്റെ ഭാഗമായി 26ന് പാർട്ടി ഓഫിസുകൾ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചും പാർട്ടി പതാക ഉയർത്തിയും സമുചിതമായി ആചരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ ഓഫിസായ എംഎൻ സ്മാരകത്തിൽ രാവിലെ 10ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പതാക ഉയർത്തും.
സിപിഐ 100-ാം സ്ഥാപകദിനം സമുചിതമായി ആചരിക്കും

