Site iconSite icon Janayugom Online

തിരുവനന്തപുരത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ബിജെപിക്കാർ ആക്രമിച്ചു

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബിജെപി/ ആർഎസ്‌എസ്‌ ആക്രമണം. പുലർച്ചെ രണ്ടിനാണ്‌ ആക്രമണമുണ്ടായത്‌. മൂന്ന്‌ ബൈക്കുകളിലായെത്തിയ സംഘമാണ്‌ അക്രമം നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.

കല്ലേറിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്‌.ഇന്നലെ എൽഡിഎഫ്‌ ജാഥയ്ക്കുനേർക്കും ബിജെപി ആക്രമണമുണ്ടായിരുന്നു. തിരുവനന്തപുരം നിയോജകമണ്‌ഡലം ജാഥയ്‌ക്ക്‌ വഞ്ചിയൂർ വാർഡിലെ പുത്തൻ റോഡിൽ നൽകിയ സ്വീകരണവേദിയിൽവച്ച്‌ കൗൺസിലർ ഗായത്രി ബാബുവിനെയാണ്‌ ആർഎസ്എസ് — ബിജെപി പ്രവർത്തകർ ആക്രമിച്ചത്. 

ഇതിന്റെ പരിസരത്താണ് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ വീട്. ഈ വീട്ടിൽ ഉച്ചമുതൽ തന്നെ നിരവധി പേർ സംഘടിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഈ വീട്ടിൽ നിന്നെത്തിയവരാണ‍് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും വിവരമുണ്ട്.നിവേദനം നൽകാനെന്ന പേരിൽ ബിജെപിക്കാർ കൗൺസിലറെ ആക്രമിക്കുകയായിരുന്നു.

യോഗത്തിലുണ്ടായിരുന്ന ജനങ്ങളും എൽഡിഎഫ് പ്രവർത്തകരും ചേർന്നാണ് ആക്രമികളിൽനിന്ന്‌ കൗൺസിലറെ മോചിപ്പിച്ചത്. സ്ഥലത്തെത്തിയ വഞ്ചിയൂർ പൊലീസ്‌ അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ്‌ അക്രമികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാഥ പ്രയാണം തുടർന്നു.

Eng­lish Sum­ma­ry: CPI(M) dis­trict com­mit­tee office attacked by BJP work­ers in Thiruvananthapuram

You may also like this video:

Exit mobile version