Site iconSite icon Janayugom Online

സിപിഐ(എം) പാർടി കോൺഗ്രസിന് മധുരയിൽ തുടക്കമായി; ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണമെന്ന് കാരാട്ട്

സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മധുരയിൽ തുടക്കമായി. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിക്കും ആർഎസ്എസിനും എതിരായ പോരാട്ടത്തിൽ എല്ലാ മതനിരപേക്ഷ, ജനാധിപര്യ ശക്തികളുമായും കൈകോർക്കാൻ സിപിഐ എം പ്രതിബദ്ധതയോടെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.811 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മണിക് സര്‍ക്കാര്‍ അധ്യക്ഷനായി.

 

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം)ല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചര്യ, ആർ എസ് പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എഐഎഫ്ബി ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ പ്രമേയ റിപ്പോര്‍ട്ടും, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പി ബി അംഗം ബി വി രാഘവലു ആണ് സംഘടന രേഖ അവതരിപ്പിക്കുക.

Exit mobile version