ചിന്തകൾ നല്ലതാണ്. കാര്യങ്ങളെ വ്യത്യസ്തമായി കാണാനും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പുതിയ വഴികൾ കണ്ടെത്താനും ചിന്തിക്കണം. എന്നാൽ അമിതമായി ചിന്തിക്കുന്നത് ഒരു ശീലമായി മാറുകയും താമസിയാതെ അത് നമ്മുടെ മാനസിക ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യും.
Creative thinking ക്രിയാത്മകത എന്നത് പുതിയ എന്തെങ്കിലും ഉണ്ടാക്കാനുള്ള കഴിവാണ്. ഇതൊരു ചിത്രമോ സംഗീതത്തിന്റെ ഭാഗമോ, പുതിയ ഒരു ആശയമോ ആയിരിക്കാം.
ക്രിയേറ്റീവ് ചിന്ത എന്നത് വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവാണ്. ഒരു പുതിയ കോണിൽ നിന്നോ വീക്ഷണകോണിൽ നിന്നോ ഒരു പ്രശ്നമോ പ്രശ്നമോ കാണുക. ഇത് പലപ്പോഴും ഒരു പുതിയ പരിഹാരം കണ്ടെത്താൻ നിങ്ങളെ അനുവദിക്കുന്നു, അല്ലെങ്കിൽ പ്രശ്നത്തിന് ഒരു പരിഹാരം ആവശ്യമില്ലെന്ന് കാണാൻ പോലും
ഓവർ തിങ്കിങ്/Overthinking: ഒരു കാര്യത്തെ കുറിച്ച് തന്നെ ദീർഘകാലം ചിന്തിക്കുകയോ, അതിനെ കുറിച്ചാലോചിച്ച് വിഷമിക്കുകയോ ചെയ്യുമ്പോഴാണ് അതിനെ അമിതമായ ചിന്ത എന്ന് പറയുന്നത്.
അമിത ചിന്ത നേരിടാൻ ചില മാർഗങ്ങൾ പറയാം
1)നമ്മളെയും നമ്മുടെ ചിന്തകളെയും മനസിലാക്കുകയും, ചിന്തകൾക്കായി എത്ര സമയം ചിലവഴിക്കുന്നുവെന്ന് തിരിച്ചറിയുകയും ചെയ്യുക. (self study). ഇതിനായി ഒരു ബുക്ക് വയ്ക്കുക.
2)രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ധ്യാനിക്കുകയും നിങ്ങളുടെ അന്നത്തെ ദിവസം വിലയിരുത്തുകയും ചെയ്യുന്നത് ഉചിതമാണ്. നിങ്ങൾക്ക് സംഭവിച്ച നല്ല കാര്യങ്ങളിൽ സ്വയം അഭിനന്ദിക്കുകയും ചെയ്യുക.
3)കണ്ണാടിക്ക് മുന്നിൽ നിൽക്കുക, നിങ്ങൾ ആത്മവിശ്വാസമുള്ള ആളാണെന്ന് സ്വയം പറയുക, നിങ്ങളുടെ ശരീരത്തെയും മനസിനെയും അഭിനന്ദിക്കുക. ഇത് ഒരു ദിനചര്യയായി മാറിയാൽ, പോരായ്മകൾ കാണുന്നതിനുപകരം, നിങ്ങളിലുള്ള പോസിറ്റിവിറ്റി നിങ്ങൾ ശ്രദ്ധിക്കും, നിങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടും. (Mirror therapy)
4)കൃജ്ഞതയുള്ളവരായിരിക്കുക (Gratitude) എന്നതാണ് ഈ ശീലം മാറ്റാൻ നമുക്ക് ചെയ്യാനാകുന്ന കാര്യം. ജീവിതത്തിലെ നല്ല കാര്യങ്ങൾ തിരിച്ചറിയുകയും അവയെ അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ് ഇതു കൊണ്ട് അർഥമാക്കുന്നത്. അതുവഴി ഒരാളുടെ മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവുമെല്ലാം മെച്ചപ്പെടുകയും ചെയ്യും.
രാവിലെ എണീറ്റ് ഉടനെയുള്ള അര മണിക്കൂറിനിടയിലോ, ഉറങ്ങാൻ പോവുന്നതിന് മുൻപുള്ള അര മണിക്കൂറിനിടയിലോ ആയാണ് Gratitude പരിശീലിക്കാൻ അനുയോജ്യമായ സമയം.
Gratitude പരിശീലിക്കാൻ പുതിയ ഡയറിയോ, ബുക്കോ എടുത്ത് അതിൽ നിങ്ങൾക്ക് നിലവിൽ ഉള്ള കാര്യങ്ങൾക്കും, നേടാൻ ആഗ്രഹിച്ച കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ഉള്ളതായിട്ട് ഫീൽ ചെയ്തുകൊണ്ടാണ് നന്ദി എഴുതേണ്ടത്.
5) Mindfulness training: ചെയ്യുന്ന കാര്യങ്ങളിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
6) Meditation: ധ്യാനിക്കുമ്പോൾ നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും അടിച്ചമർത്തരുത്. ഏകാഗ്രത മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ ശാരീരിക സംവേദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസവും നിരീക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് സുഖപ്രദമായ നേരത്തേക്ക് ധ്യാനം ചെയ്തുകൊണ്ട് ആരംഭിച്ച് ക്രമേണ നിങ്ങളുടെ ധ്യാന ദൈർഘ്യം വർദ്ധിപ്പിക്കുക. ധ്യാനിക്കുന്നത് ഒരു ശീലമാക്കുക, അതിനായി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുക. ധ്യാനിക്കാൻ ഒരു നിശ്ചിത സ്ഥാനവുമില്ല. ഒരു കസേരയിലോ സോഫയിലോ തറയിലോ ആകട്ടെ, എവിടെയാണെങ്കിലും സുഖകരവും അനായാസവുമായി വേണം ഇരിക്കുവാൻ.
7) വ്യായാമം ശീലിക്കുക: സമ്മർദ്ദം കുറയ്ക്കാനും ശ്വസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന ശ്വസന വ്യായാമങ്ങൾ ഉണ്ട്. സ്ഥിരമായ ശാരീരിക വ്യായാമം ആന്റി സ്ട്രെസ്സ് ഹോർമോണിന്റെ അളവ് കൂട്ടുകയും മാനസിക സമ്മർദ്ദം കുറക്കുകയും ചെയ്യുന്നു.
8) പങ്കുവയ്ക്കുക: പ്രതിസന്ധികളോട് ഒറ്റയ്ക്ക് പോരാടാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ അല്ലെങ്കിൽ നിങ്ങളെ മനസിലാക്കുന്ന ഒരാളോടോ സഹായം തേടുക.
നിങ്ങളുടെ ദിനചര്യകളെ തടസപ്പെടുത്തുന്ന തരത്തിൽ ഈ അവസ്ഥ മാറുന്നു എന്ന് മനസിലാക്കിയാൽ ഒരു ഡോക്ടറുടെ/psychologist ന്റെയോ സഹായം മടി കൂടാതെ തേടുക. സന്തോഷം കയ്യെത്തും ദൂരത്ത് ഉള്ളപ്പോൾ അനാവശ്യ അമിത ചിന്ത നിങ്ങളുടെ ജീവിതത്തിന്റെ നിറംകെടുത്താൻ അനുവദിക്കാതിരിക്കുക.
Dr. Induja BHMS (Yoga therapist & Psychologist)