വ്യാജകത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ നല്‍കിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആണ് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈ എസ് പി ജലീല്‍ തോട്ടത്തില്‍ ആണ് കേസ് അന്വേഷിക്കുക. അതേസമയം കത്ത് വിവാദത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രൻ.
അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സിപിഐഎമ്മിനില്ല. ബോധപൂര്‍വമായ പ്രചരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മേയര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. അങ്ങനെ ഒരു കത്ത് തയ്യാറാക്കുകയോ, അത്തരം ഒരു കത്തില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് നിയമനം എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നടത്താന്‍ തീരുമാനിച്ചത്. മേയര്‍ ആയി ചുമതയേറ്റടുത്തത് മുതല്‍ അപവാദ പ്രചരണങ്ങള്‍ ഒരു വിഭാഗം ആരംഭിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴും വ്യാപക പ്രചരണം തുടരുന്നതെന്നും മേയര്‍ പറഞ്ഞു.
English Summary: Crime Branch will investigate Arya’s complaint
You may also like this video