26 April 2024, Friday

Related news

January 19, 2024
December 4, 2023
November 15, 2023
September 26, 2023
September 9, 2023
September 3, 2023
August 10, 2023
June 23, 2023
June 22, 2023
February 22, 2023

കത്ത് നല്‍കിയിട്ടില്ല; മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

Janayugom Webdesk
തിരുവനന്തപുരം
November 7, 2022 2:39 pm

വ്യാജകത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ നല്‍കിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ആണ് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈ എസ് പി ജലീല്‍ തോട്ടത്തില്‍ ആണ് കേസ് അന്വേഷിക്കുക. അതേസമയം കത്ത് വിവാദത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി മേയര്‍ ആര്യ രാജേന്ദ്രൻ.

അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സിപിഐഎമ്മിനില്ല. ബോധപൂര്‍വമായ പ്രചരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മേയര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. അങ്ങനെ ഒരു കത്ത് തയ്യാറാക്കുകയോ, അത്തരം ഒരു കത്തില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് നിയമനം എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നടത്താന്‍ തീരുമാനിച്ചത്. മേയര്‍ ആയി ചുമതയേറ്റടുത്തത് മുതല്‍ അപവാദ പ്രചരണങ്ങള്‍ ഒരു വിഭാഗം ആരംഭിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴും വ്യാപക പ്രചരണം തുടരുന്നതെന്നും മേയര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Crime Branch will inves­ti­gate Arya’s complaint
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.