വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി അബ്ദുറഹിമാന്‍. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം വിദഗ്ധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പ്രതിസന്ധികൾ കഴിയുന്നത്ര വേഗം പരിഹരിക്കാൻ കഴിയുമെന്നും നിശ്ചിത സമയത്ത് തന്നെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി അബ്ദുറഹ്മാൻ ഉച്ചകോടിയിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മുഖഛായ മാറ്റാൻ കഴിയുന്ന, തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ വികസനമേളയിൽ കുതിച്ചുനോട്ടം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ 90% ചരക്ക് നീക്കവും കടൽ മാർഗ്ഗമാണ് നടക്കുന്നത് അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ തന്നെ മുഖച്ഛായക്ക് മാറ്റം വരുത്തുവാൻ കഴിയും ഇന്ത്യൻ മഹാസമുദ്രത്തിലും ഈ റൂട്ടിലും 30% ത്തോളം ചരക്ക് നീക്കം നടക്കുന്നുണ്ട് അതിന്റെ നല്ലൊരു ശതമാനം കേരളത്തിലെ കൊണ്ടുവരാൻ കഴിയുമെന്ന് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച മന്ത്രി അഹമ്മദ് ദേവർ കോവിൽ അറിയിച്ചു. സെക്രട്ടറി കെ ബിജു വിഴിഞ്ഞം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചെയര്‍മാന്‍ ഗോപാലകൃഷ്ണൻ തുടങ്ങിയവരും സംസാരിച്ചു.
English Summary: Crisis will be resolved, Vizhinjam project will go ahead: Minister Abdur Rahman
You may also like this video