Site iconSite icon Janayugom Online

സവര്‍ക്കര്‍ക്കെതിരേയുള്ള വിമര്‍ശനം; രാഹുല്‍ഗാന്ധിക്കെതിരേ ബിജെപി നേതാക്കള്‍

സവര്‍ക്കറെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ ബിജെപി നേതാക്കള്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസും,കേന്ദ്രമന്ത്രിയുംമുന്‍ ബിജെപി പ്രസിഡന്‍റുമായ നിതിന്‍ ഗഡ്കരിയുമാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുള്ളത്.

രാഹുല്‍ഗാന്ധി സവര്‍ക്കര്‍ക്കെതിരേ പറഞ്ഞതിനാല്‍ അദ്ദേഹത്തിന്‍റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കന്‍ ബിജെപിക്ക് അവസരം ലഭിച്ചതായി ഗഡ്കരി പറഞ്ഞു.ഇക്കാര്യത്തില്‍ രാഹൂല്‍ഗാന്ധിയോട് കേന്ദ്രമന്ത്രി ഗഡ്കരി നന്ദിയും പറഞ്ഞു.

ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്നു കാണിച്ചു തന്നത്സവര്‍ക്കറാണെന്നും,ജാതിയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കാര്‍ അദ്ദേഹത്തിന് കഴിഞ്ഞതായും ഗഡ്കരി പറഞ്ഞു. അടുത്തയിടെ സവര്‍ക്കറെ പററി രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്.

നാഗ്പൂരില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു ദേവേന്ദ്ര ഫഡ്നാവ് രാഹുലിനെതിരേ തിരി‍ഞ്ഞത്. നിങ്ങള്‍ സവര്‍ക്കറുമല്ല, ഗാന്ധിയുമല്ല. സവര്‍ക്കറാകാന്‍ നിങ്ങള്‍ ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഫഡ്നാവ് അഭിപ്രായപ്പെട്ടു

Eng­lish Summary:
Crit­i­cism against Savarkar; BJP lead­ers against Rahul Gandhi

you may also like this video:

Exit mobile version