Site iconSite icon Janayugom Online

വിമര്‍ശനങ്ങള്‍ ഇടതുപക്ഷ മൂല്യബോധം ഓര്‍മപ്പെടുത്താന്‍ : ബിനോയ് വിശ്വം

ഇടതുപക്ഷ മൂല്യബോധം ഓര്‍മപ്പെടുത്താനും അത് ഉറപ്പിക്കുവാനും വേണ്ടിയാണ് വിമര്‍ശനങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ജെ ചിത്തരഞ്ജന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ സുബ്ബരായന്‍ എംപിയ്ക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സര്‍ക്കാരിനെ കാണുന്നത് കേരളത്തിന്റെ മാത്രമായിട്ടല്ല, മറിച്ച് ഇന്ത്യയിലെ തന്നെ ബദലായിട്ടാണ്. നാളെയെ പറ്റി ചോദിക്കുമ്പോള്‍ തെക്കേ കോണില്‍ ഒരു രാഷ്ട്രീയ മോഡലുണ്ടെന്നും അതാകാണം എല്‍ഡിഎഫ് മാതൃകയെന്നും അദ്ദേഹം പ്രസ്താവിച്ചു. വിമര്‍ശനങ്ങൾ സർക്കാരിന്റെ പല നയങ്ങളെയും എല്‍ഡിഎഫിന്റെ രാഷ്ട്രീയ സത്തയെ ശക്തിപ്പെടുത്താനും വേണ്ടിയാണ്. സര്‍ക്കാരിനെ സ്വന്തം കുഞ്ഞായി കണ്ട് ശത്രുക്കള്‍ ആക്രമിച്ച് കൊല്ലാതിരിക്കാനാണ് പോരാട്ടമെന്നും ആ രാഷ്ട്രിയ ബോധ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡ് സ്വീകരിച്ച കെ സുബ്ബരായന്‍ എംപിയെയും, കെയുഡബ്ല്യുയുജെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത സുരേഷ് എടപ്പാളിനെയും ചടങ്ങിൽ ആദരിച്ചു.ജെ ചിത്തരഞ്ജന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി ദേശീയ സെക്രട്ടറി വഹിദ നിസാം, ഫൗണ്ടേഷന്‍ സെക്രട്ടറി പി വിജയമ്മ, കേരളമഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, വാഴൂര്‍ സോമന്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എഐടിയുസി നേതാക്കളായ ടി ജെ ആഞ്ചലോസ്, കെ എസ് ഇന്ദുശേഖരന്‍, സി പി മുരളി, കെ മല്ലിക, കെ ജി ശിവാനന്ദന്‍, ജില്ലാ ജോ.സെക്രട്ടറി വി ആർ മനോജ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version