Site iconSite icon Janayugom Online

ഗുജറാത്തില്‍ മുതലയെ തല്ലികൊന്നു; രണ്ട് പേര്‍ പിടിയില്‍

ഗുജറാത്തില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ മുതലയെ തല്ലികൊന്ന രാണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. വിത്തൽ നായക്, ബിപിൻ നായക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുതലയെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് അറസ്റ്റ്. മുതലയെ വടികൊണ്ട് അടിച്ചു കൊല്ലുന്നതും മറ്റു ചിലർ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് പ്രതികളെ സഹായിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ചത്തു എന്ന് ഉറപ്പുവരുതിയതിന് ശേഷം മുതലയെ സമീപത്തുള്ള കുളത്തില്‍ എറിയുകയായിരുന്നു. അഞ്ച് വയസ്സ് പ്രായമുള്ള അഞ്ചടി നീളമുള്ള മുതലയാണ് കൊല്ലപ്പെട്ടത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം ഫയൽ ചെയ്തത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് പ്രതികളുടെ അറസ്റ്റെന്ന് അധികൃതര്‍ അറിയിച്ചു. 

Exit mobile version