Site iconSite icon Janayugom Online

ഇഡി ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; കൊടുങ്ങല്ലൂരിലെ എഎസ്‌ഐയെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൊടുങ്ങല്ലൂരിലെ എഎസ്‌ഐയെ കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്. എഎസ്‌ഐ ഷഫീര്‍ ബാബുവാണ് പിടിയിലായത്. ഇയാളും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് കര്‍ണാടകയിലെ രാഷ്ട്രീയ നേതാവില്‍ നിന്ന് 4 കോടി രൂപ തട്ടിയെന്നാണ് കര്‍ണാടക പൊലീസ്
നല്‍കുന്ന പ്രാഥമിക വിവരം. ബംഗളൂരു പൊലീസ് കേരളത്തിലെത്തിയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഷെഫീര്‍ ബാബുവിനെ കര്‍ണാടകയിലേക്ക് പൊലീസ് കൊണ്ടുപോയിരിക്കുകയാണ്.

Exit mobile version