ന്യൂഡല്‍ഹി ജലബോർഡിലെ ഇ പേയ്മെൻ്റ സംവിധാനത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് മലയാളികൾ അറസ്റ്റില്‍. കൊച്ചി സ്വദേശി രാജേന്ദ്രൻ നായർ, പന്തളം സ്വദേശി അഭിലാഷ് പിള്ള എന്നിവരെയാണ് ഡല്‍ഹി ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹി ജൽ ബോർഡിന്റെ ഇ പേയ്മെൻ്റ് സംവിധാനത്തിലൂടെ ഇരുപത് കോടി രൂപ തട്ടിയ കേസിലാണ് മലയാളികളടക്കം നാല് പേർ അറസ്റ്റിലായത്.
ഡല്‍ഹി ജൽ ബോർഡ് ജോയിന്റ് ഡയറക്ടർ നരേഷ് സിംഗിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ജൽ ബോർഡ് നടപ്പിലാക്കിയ ഇ പേയ്മെൻ്റ് സംവിധാനം നടപ്പിലാക്കാൻ കരാർ നൽകിയത് അറസ്റ്റിലായ മലയാളികളുടെ കമ്പനിയായ ഓറം ഇ‑പേയ്‌മെൻ്റിനാണ്. ഇത് അട്ടിമറിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്.
English Summary; Crores hacked in e‑payment system; Four persons including two Malayalis were arrested
You may also like this video