Site icon Janayugom Online

യുജിസി നെറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തി വിറ്റതിന് പിന്നില്‍ കോടികളുടെ അഴിമതി

കോളജ് അധ്യാപക യോഗ്യതയ്ക്കായുള്ള ദേശീയ പരീക്ഷയയാ യുജിസി നെറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തു വിറ്റതിന് പിന്നില്‍ കോടികളുടെ അഴിമതി. രാജ്യത്തുടനീളം 9.08 ലക്ഷം പേര്‍ എഴുതിയ പീരീക്ഷയുടെ ചോദ്യപേപ്പര്‍ ആറുലക്ഷം രൂപവിലയിട്ട് ഓണ്‍ലൈനായി വിറ്റെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ ഉദ്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരീക്ഷയ്ക്കു രണ്ടു ദിവസം മുന്നേ ചോര്‍ത്തി ഡാര്‍ക്ക് നെറ്റ് വഴിയും സാമൂഹമാധ്യമങ്ങള്‍ വഴിയുമാണ് വില്പനയ്ക്ക് വെച്ചത്. ചോര്‍ച്ചയ്ക്ക് പിന്നില്‍ പരീക്ഷനടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും പരീശിലനകേന്ദ്രം നടത്തിപ്പുകാരും കേന്ദ്രഭരണത്തിലെ ഉന്നതരുള്‍പ്പെട്ട വന്‍സംഘമാണെന്ന് അന്വേഷണ ഉദ്യഗസ്ഥര്‍ക്ക് സൂചന ലഭിച്ചു .നെറ്റ്, നീറ്റ്, സിവിൽ സര്‍വീസ് എന്നീ പരീക്ഷകൾക്ക്‌ പരിശീലനം നൽകുന്ന വിവിധ സംസ്ഥാനങ്ങളില്‍ വേരുള്ള വമ്പൻ സ്ഥാപനങ്ങളുടെ പങ്കും അന്വേഷിക്കുന്നു.ചോദ്യപേപ്പര്‍ തയ്യാറാക്കിയവരുടെയും പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോ​ഗസ്ഥരുടെയും പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്‌.

പരീക്ഷയ്‌ക്ക്‌ മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി ചില വിദ്യാര്‍ഥികള്‍ അധികൃതരെ അറിയിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല.ചോദ്യപേപ്പര്‍ 16 മുതൽ വാട്സാപ്പ്, ടെല​ഗ്രാം​ ​ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഓണ്‍ലൈനായി ചോദ്യപേപ്പര്‍ ലഭ്യമായിരുന്നതായി ലക്‌നൗ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി.

ജൂൺ 18നാണ് രാജ്യത്തെ മുന്നൂറിലേറെ ന​ഗരങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായി ഒഎംആര്‍ രൂപത്തിൽ നെറ്റ് നടത്തിയത്. ചോദ്യം ചോര്‍ന്നുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബര്‍ ക്രൈം കോര്‍ഡിനേഷന്റെ സെന്ററിന്റെ (14സി) നാഷണൽ സൈബര്‍ ക്രൈം ത്രെറ്റ്‌ അനലറ്റിക്സ് യൂണിറ്റ് യുജിസിയെ അറിയിച്ചു.പിന്നാലെ 19ന് പരീക്ഷാ പ്രക്രിയയുടെ സുതാര്യതയും പവിത്രതയും ഉറപ്പാക്കാനാണെന്ന് അവകാശപ്പെട്ട് വിദ്യാഭ്യാസമന്ത്രാലയം പരീക്ഷ റദ്ദാക്കി.

Eng­lish Summary:
Crores scam behind UGC NET ques­tion paper leak

You may also like this video:

Exit mobile version